LatestPolitics

തീരദേശ പദയാത്രയുടെ സമാപന ദിനത്തിൽ ഫ്ലാഗ് ഓഫ് ചെയ്ത് സുരേഷ് ഗോപി


ആഭ്യന്തര സുരക്ഷയും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നതിൽ മത്സ്യതൊഴിലാളികൾക്ക് മുഖ്യപങ്ക്. പി.കെ.കൃഷ്ണദാസ്

ബേപ്പൂർ:
രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം സംരക്ഷിക്കുന്ന തീരദേശ നിവാസികളെയും മത്സ്യപ്രവർത്തകരെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് ബിജെപി പ്രത്യേക താല്പര്യമുണ്ടെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ നാല് ദിവസമായി നടത്തി വരുന്ന തീരദേശ പദയാത്രയുടെ സമാപന സമ്മേളനം ബേപ്പൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരോടൊപ്പം നമ്മുടെ തീരദേശം കാത്തുസൂക്ഷിക്കുന്നത് മത്സ്യത്തൊഴിലാളികളും തീരദേശ വാസികളുമാണ്. രാഷ്ട്രത്തിന്റെ സാമ്പത്തിക സുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിൽ മത്സ്യത്തൊഴിലാളികൾക്ക് വലിയ പങ്കുണ്ട്. എന്നാൽ ആറു പതിറ്റാണ്ടോളം രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ ഇവർക്ക് വേണ്ട പരിഗണന നൽകാനോ അംഗീകാരം നൽകാനോ തയ്യാറായിട്ടില്ല. 2014 ൽ അധികാരത്തിലേറിയ മോദി സർക്കാരാണ് ഇവരുടെ ശാരീരിക- സാമ്പത്തിക- സാമൂഹിക- സാംസ്കാരിക- സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്. ഇതിനായി ഇരുപതിനായിരത്തി ഒരു നൂറു കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കൂടാതെ സാധാരണക്കാരായ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാനും മനസ്സിലാക്കാനും കേരളത്തിലെ തീരദേശങ്ങളിൽ നേരിട്ട് എത്തിയത് കേന്ദ്ര ഫിഷറീസ് മന്ത്രിയാണ്. കേരളം ഭരിക്കുന്ന പിണറായി പിണറായി സർക്കാർ മകളിലും മരുമകനിലുമായി ഒതുങ്ങി കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ പല പദ്ധതികളും പിണറായി സർക്കാരിനെ മെല്ലെ പോക്ക് നയം കാരണം ജനങ്ങളിലേക്ക് എത്താൻ വൈകിയാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ്, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, ജില്ല സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത്, സി.പി. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബി.ജെ.പി.നേതാക്കളായ എൻ.പി.രാമദാസ്, ടി.വി.ഉണ്ണികൃഷണൻ, പി.രമണി ഭായ്, കെ.പി.വിജയലക്ഷ്മി, ടി. ചക്രായുധൻ, പി.കെ.ഗണേശൻ, അഡ്വ. രമ്യ മുരളി, ശശിധരൻനാര ങ്ങയിൽ, വി.കെ.ജയൻ, എന്നിവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply