കോഴിക്കോട്;കോവൂരിൽ കോഴിക്കോട് കോർപ്പറേഷൻ 14 കോടി രൂപ ചിലവാക്കി ഉണ്ടാക്കിയ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയെയും ,ക്രമക്കേടിനേയും സംബന്ധിച്ച് സമഗ്ര അന്വേക്ഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:വി.കെ സജീവൻ ആവശ്യപ്പെട്ടു. ബി.ജെ. പി പുതിയറ മണ്ഡലം കമ്മിറ്റി നേതൃത്ത്വത്തിൽ നടത്തിയ ജനകീയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. .കഴിഞ്ഞ മാസം 23ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ഹാൾ ഒരു മാസം പിന്നിടുമ്പോൾ ചുറ്റുമതിലും, കോർട്യാർടും ഉൾപ്പെടെ പല ഭാഗങ്ങളും തകർന്നു വീഴുകയാണ്.നിലവിൽ ഇതുവരെ ഒരുപ്രോഗ്രാമിനു പോലും ഹോൾ അനുവദിച്ചിട്ടില്ല. ഉദ്ഘാടനത്തിന് മുമ്പ് തിടുക്കപ്പെട്ട് പണികൾ പൂർത്തിയാക്കിയപ്പോൾ പല പ്രവൃത്തിയിലും കൃത്രിമം കാണിച്ചിരിക്കുകയാണ്.ചുറ്റുമതിൽ പൊളിഞ്ഞു വീണത് കാരണമാണ് ഉപയോഗിച്ച വസ്തുക്കൾ നേരിൽ കാണാൻ ജനങ്ങൾക്ക് സാധിച്ചത്.പൊതുവിപണിയിൽ ഏറ്റവും ഗുണമേന്മ കുറഞ്ഞ വസ്തുക്കളാണ് നിർമ്മാണത്തിനായ് ഉപയോഗിച്ചിരിക്കുന്നത് കോർപ്പറേഷനും കരാർകമ്പനിയും തമ്മിൽ ധാരണയിൽ നടത്തിയ അഴിമതിയിൽ സമഗ്രമായ അന്വേഷണം നടത്തി ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് വി.കെ.സജീവൻ ആവിശ്യപ്പെട്ടു.ധർണ്ണയിൽ മണ്ഡലം പ്രസിഡന്റ് ടി .പി ദിജിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി.രനീഷ്, അനുരാധാതായാട്ട് ,എൻ.ശിവ പ്രസാദ് ,സിഎസ് സത്യഭാമ ,സരിത പറയേരി ,ജില്ലാ കമ്മിറ്റി അംഗം അഡ്വ:പുഷ്പോധരൻ, മണ്ഡലം ഭാരവാഹികൾ രാധാകൃഷ്ണൻ ,ബൈജു ടി.എം ,മോഹനൻ പാലോത്ത് ,സൂരജ് ചമ്പയിൽ ,വിവേക് കുന്നത്ത് ,സുജീഷ് തണൽ ഏരിയാ പ്രസിഡൻ്റ് സിപി.ഗണേഷൻ ,ജന: സെക്രട്ടറി പ്രമോദ് പുതുക്കുടി എന്നിവർ നേതൃത്വം നൽകി