ഫറോക്ക്: ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗം ജന്റർ, സ്പേയ്സ്, റെസിസ്റ്റൻസ് എന്ന വിഷയത്തിൽ നടത്തുന്ന ദ്വിദിന ദേശീയ നാടക ശില്പശാല തുടങ്ങി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോക്ടർ അഭിലാഷ് പിള്ള ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകനും സ്കൂൾ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫസറുമായ എം.വിപിൻ ശില്പശാലക്ക് നേതൃത്വം നൽകി.
ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ റിസ്വാന സുൽത്താന, പ്രോഗ്രാം കോഓർഡിനേറ്റർ എം.ദിലാര, ടി. അഫ്നാൻ എന്നിവർ സംസാരിച്ചു.