കോഴിക്കോട്: ജാമിഅ മദീനതുന്നൂർ കോൺവക്കേഷന്റെ ഭാഗമായി “പാരിസ്ഥിതിക നൈതികത; മനോഭാവവും, പ്രായോഗികതകയും” എന്ന പ്രമേയത്തിൽ പ്രിസം ഫൗണ്ടേഷന്റ നേതൃത്വത്തിൽ സംഘടിക്കപ്പെട്ട പ്രീ-കോൺവൊക്കേഷൻ സമ്മിറ്റ് ശ്രദ്ധേയമായി. ഡൽഹി ജാമിഅ ഹംദർദ് പ്രോ ചാൻസലറായ പത്മശ്രീ ഇഖ്ബാൽ എസ്. ഹസ്നൈൻ ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനവും ബഹുമുഖ പാരിസ്ഥിതിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ സുസ്ഥിര വികസനം കാലഘട്ടത്തിന്റെ അനിവാര്യതയായി തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി. കാലാവസ്ഥാ വ്യതിയാന സംഭവങ്ങളുടെ സങ്കീർണ്ണതയും വ്യാപ്തിയും ആഗോള വികസനത്തിലും സ്ഥിരതയിലും വിനാശകരമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ സുദീർഘകാലത്തെ തന്റെ പഠന ഗവേഷണ അനുഭവം വിദ്യാർത്ഥികളുമായി പങ്കുവെച്ച അദ്ദേഹം പരിസ്ഥിതി പ്രശ്നങ്ങളും ആഘാതങ്ങളും കൃത്യമായി മനസ്സിലാക്കി പ്രായോഗിക പരിഹാരങ്ങളിലേക്ക് പുതുതലമുറ എത്തണമെന്നും ആവശ്യപ്പെട്ടു.
‘ഖിദ്മ : എ ലൈഫ് വർത്ത് ലിവിങ്ങ് ‘ എന്ന പ്രമേയത്തിൽ ഫെബ്രുവരി 1,2,3,4,5 ദിവസങ്ങളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ജാമിഅ മദീനതുന്നൂർ കോൺവോക്കേഷനോടനുന്ധിച്ച് ബൃഹത്തായ സാമൂഹിക നവജാഗരണ പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രീ സമ്മിറ്റിൽ ദിഹ്ലീസ് വേൾഡ് സ്കൂൾ പ്രിൻസിപ്പാൾ നൗഫൽ നൂറാനി, ജാമിഅ മദീനത്തുന്നൂർ അക്കാഡമിക് കോർഡിനേറ്റർ അഷ്ഫാഖ് നൂറാനി , മർകസ് ഗാർഡൻ സയൻസ് എച്ച് ഒ ഡി റമീസ്, പ്രിസം ഫൗണ്ടേഷൻ കോർഡിനേറ്റർ മർസൂക്ക് നൂറാനി എന്നിവർ പങ്കെടുത്തു.