കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലപ്പുറത്ത് ആരംഭിച്ച ജില്ലാ ആസ്ഥാനം ‘വിസ്ഡം സെന്റർ’ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉമ്മർ അത്തോളി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ്, ചാലപ്പുറം ദേശരക്ഷാ സമിതി പ്രസിഡന്റ് ഐപ്പ് തോമസ്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ജംഷീർ പി.സി., വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡന്റ് സഫുവാൻ ബറാമി അൽഹികമി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിസ്ഡം ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി വി.ടി. ബഷീർ സ്വാഗതവും ജോ. സെക്രട്ടറി അഷ്റഫ് കല്ലായി നന്ദിയും പറഞ്ഞു.