Sunday, December 22, 2024
Local News

കോഴിക്കോട് ബീച്ച് റോഡിൽ ചേസിംഗ് റീൽസ് എടുക്കവെ 20 കാരന് ദാരുണാന്ത്യം


കോഴിക്കോട് റീൽസ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ആൽവിൻ ടി കെ (20) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡ് ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിനിടെ കൂട്ടത്തിലുള്ള കാർ ഇടിച്ചാണ് അപകടമുണ്ടായത്.

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.


Reporter
the authorReporter

Leave a Reply