Thursday, December 26, 2024
General

ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ 2പേർ കസ്റ്റംസ് കസ്റ്റഡിയിൽ


സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ശശി തരൂരിൻ്റെ പിഎ ശിവകുമാർ ആണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.


Reporter
the authorReporter

Leave a Reply