Local News

തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ടു, 18 കുട്ടികൾക്ക് പരിക്ക്

Nano News

കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ചു അപകടത്തിൽ 18 കുട്ടികൾക്ക് പരിക്കേറ്റു. തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും അപകടത്തിൽപെട്ടു. വടക്കാഞ്ചേരി അകമല ഫ്ലൈവെൽ വളവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ഡിലക്സ് ബസ് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സുൽത്താൻ ബത്തേരി-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


Reporter
the authorReporter

Leave a Reply