General

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം

Nano News

ധുര്‍ഗ് ജില്ലയിലെ കുംഹരിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഇന്നലെ രാത്രി ഏതാണ്ട് 9 മണിയോടെയാണ് അപകടം നടന്നത്. മുന്നിലുള്ള മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ റോഡില്‍നിന്ന് ബസ്സ് തെന്നി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍പ്പെട്ടത് തൊഴിലാളികള്‍ സഞ്ചരിച്ച ബസ് ആയതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

14 പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 12 പേരെ റായ്പൂര്‍ എയിംസിലും മറ്റു രണ്ടുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും അനുശോചനം രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply