ചെന്നൈ: ആല്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു മരണം. നഗരത്തിലെ തിരക്കേറിയ ചാമിയേര്‍ റോഡിലുള്ള സെഖ്മട് ബാറിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ബാറിന്റെ പ്രവര്‍ത്തന സമയത്തിലായിരുന്നു അപകടം. ബാറിനോട് ചേര്‍ന്ന് മെട്രോയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. അപകട സമയത്ത് മെട്രോ റെയില്‍ പണിയില്‍ എന്തെങ്കിലും കാര്യമായ സ്വാധീനംചെലുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.