Tuesday, October 15, 2024
GeneralLatestPolitics

സന്ദീപിൻ്റെ കൊലപാതകത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് പുറത്തു കൊണ്ടുവരും: മുഖ്യമന്ത്രി


പത്തനംതിട്ട ; തിരുവല്ലയ്ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു.

നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.


Reporter
the authorReporter

Leave a Reply