Sunday, January 19, 2025
General

സംസ്ഥാനത്തെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ ആധാർ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ


സംസ്ഥാനത്തെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ ആധാർ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ എന്തൊക്കെ എന്നും ചെയ്യേണ്ട രീതിയും അറിയാം.

1) ഏതൊക്കെ കാർഡുകളിലെ അംഗങ്ങൾ ആണ് KYC അപ്‌ഡേഷൻ ചെയ്യേണ്ടത്?

മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകളിലെ അംഗങ്ങൾ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്.

2) എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യണം.

3) ഏതു റേഷൻ കടയിൽ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്?

സംസ്ഥാനത്തെ ഏതു റേഷൻ കടയിലും അപ്‌ഡേഷൻ ചെയ്യാം.

4) എല്ലാ അംഗങ്ങളും ഒരേ കടയിൽ ഒരേ സമയം എത്തി അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

ഇല്ല. ഒരുമിച്ചു എത്തി ചെയ്യണമെന്നോ ഒരേ കടയിൽ ചെയ്യണമെന്നോ നിർബന്ധമില്ല.

5) എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം?

അപ്‌ഡേഷൻ ചെയ്യുന്ന ആളിന്റെ ആധാർ കാർഡും ( ആധാർ നമ്പർ ), ആൾ ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ ശരിയായ 10 അക്ക നമ്പറും മതിയാവും.

6) കിടപ്പു രോഗികൾ, റേഷൻ കടയിലോ ക്യാമ്പിലോ എത്താൻ കഴിയാത്ത പ്രായമുള്ളവർ എന്നിവരുടെ അപ്ഡേഷൻ എങ്ങിനെ നടത്തും?

ഇതു സംബന്ധിച്ച സർക്കാർ മാർഗനിർദേശം ഉടൻ ഉണ്ടാവും.മുകളിലെ ലേഖനത്തിലൂടെ, ഞങ്ങൾ നിങ്ങൾക്ക് ഏറ്റവും പുതിയ വസ്ത്രങ്ങൾ ശുപാർശ ചെയ്യാൻ കഴിയും.Shop dress എല്ലാ അവസരങ്ങൾക്കും വ്യത്യസ്ത നീളത്തിലും നിറങ്ങളിലും ശൈലികളിലും നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ നിന്ന്.

7) ആധാർ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികൾ, വിരലടയാളം പതിയാത്തവർ എന്നിവർ എങ്ങിനെ അപ്ഡേറ്റു ചെയ്യും?

മാർഗ നിർദേശം ആയിട്ടില്ല.

8) പഠനാവശ്യങ്ങൾക്കും, ജോലിക്കുമായി കേരളത്തിന്‌ പുറത്തു പോയിട്ടുള്ളവർക്ക് അപ്‌ഡേഷന് സമയം നീട്ടി കിട്ടുമോ?

നിലവിൽ 2024 മാർച്ച്‌ 31 വരെ മാത്രമാണ് കേന്ദ്ര സർക്കാർ അപ്‌ഡേഷന് സമയം അനുവദിച്ചിട്ടുള്ളത്.

9) നീല, വെള്ള കാർഡുകാർ അപ്‌ഡേഷൻ നടത്തേണ്ടതുണ്ടോ?

ഇല്ല.

10)സപ്ലൈ ഓഫീസിലോ അക്ഷയ കേന്ദ്രത്തിലോ അപ്‌ഡേഷൻ നടത്താൻ കഴിയുമോ?

ഇല്ല. റേഷൻ കടകളിലെ ഈ പോസ് മെഷീനിൽ മാത്രമേ നിലവിൽ അപ്‌ഡേഷൻ സൗകര്യം ഉള്ളു.

11) E KYC അപ്‌ഡേഷൻ നടത്തുവാൻ പ്രത്യേക ദിവസമോ സമയമോ ഉണ്ടാകുമോ.?

മാർച്ച്‌ മാസം 15, 16, 17 തീയതികളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

12) ഈ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ കഴിയുമോ?

ഇല്ല. ഈ 3 ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുകയില്ല.


Reporter
the authorReporter

Leave a Reply