കോഴിക്കോട്: മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. മാങ്കാവ് സ്വദേശി ഷഫീഖിനെയാണ് (29) 150 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ബംഗളൂരുവിൽനിന്നും മൊത്തമായി എം.ഡി.എം.എ എത്തിച്ച് നഗരത്തിലും പരിസരങ്ങളിലും വിൽപന നടത്തുന്ന സംഘത്തെ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് എക്സൈസ് അറിയിച്ചു. ഇയാൾക്കെതിരെ സമാനമായ കുറ്റത്തിന് നേരത്തേ കേസെടുത്തിട്ടുണ്ട്.
എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡും കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫിസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.














