കോഴിക്കോട്:ഇന്ന് ലോകമെമ്പാടും യോഗയുടെ സാമൂഹ്യ പ്രാധാന്യവും, ആരോഗ്യവശവും അംഗീകരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ തിരക്ക്‌പിടിച്ച ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് പരിഹാരമായി യോഗ ജീവിത ചര്യയുടെ ഭാഗമാക്കണമെന്ന് ബിജെപി മുന്‍ റവന്യൂജില്ലാ പ്രസിഡന്‍റ് വി.കെ.സജീവൻ പറഞ്ഞു.അയ്യായിരം വർഷത്തിലേറേ
പഴക്കമുള്ള യോഗ
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ്.
ഈ വര്‍ഷത്തെ യോഗ തീം ‘ യോഗ ഫോര്‍ വണ്‍ എര്‍ത്ത്,വണ്‍ ഹെല്‍ത്ത് ‘വ്യക്തിഗത വികസനത്തോടൊപ്പം പരിസ്ഥിതി പരിപാലനവും ലക്ഷ്യം വെക്കുന്നതാണ്.യോഗ എന്നത് ഒരു ആത്മീയ പരിശീലനമാണ് ഇത് പ്രബുദ്ധതയും,സന്തുലിതാവസ്ഥതയും,ശാന്തിയും കൈവരിക്കാനുള്ള മാർഗമായാണ് അനുഷ്ഠിക്കപ്പെടേണ്ടതെന്നും വി.കെ.സജീവൻ പറഞ്ഞു.
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി. പുതിയറ മണ്ഡലം കമ്മറ്റി കോട്ടൂളി അനന്തഗിരി യോഗാ സെൻ്ററിൽ സംഘടിപ്പിച്ച പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ.വി.കെ.സജീവൻ.
മണ്ഡലം പ്രസിഡൻ്റ് ടി.പി.ദിജിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യോഗാചാര്യ ഗിരിജ ആനന്ദിനെ ആദരിച്ചു.തുടര്‍ന്ന് യോഗ പ്രദര്‍ശനവും,പരിശീലനവും നടത്തി. പ്രശോഭ് കോട്ടൂളി, തിരുവണ്ണൂർ ബാലകൃഷ്ണൻ, വി.സുപ്രിയ,സുജീഷ് പുതുക്കുടി,ബിന്ദു ഉദയഖുമാര്‍,രാധിക കുതിരവട്ടം,ഷാജു മൈലമ്പാടി, എന്നിവര്‍ നേതൃത്വം നല്‍കി.