കോഴിക്കോട് : വെസ്റ്റ്ഹിൽ ഇൻസ്സ്ട്രീൽ എസ്റ്റേറ്റിൽ സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ മറവിൽ കോഴി അറവ് മാലിന്യ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ
വെസ്റ്റ്ഹിൽ ജനകീയ സമര സമിതി എസ്റ്റേറ്റ് പരിസരത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
അഴിമതി വിരുദ്ധ മുന്നണി ചെയർപേഴ്സൺ അഡ്വ. കെ. ആനന്ദകനകം ഉദ്ഘാടനം ചെയ്തു
ഇൻഡസ്ട്രീൽ എസ്റ്റേറ്റിനെ മാലിന്യ ഹബാക്കി മാറ്റാനുള്ള ‘അധികാരികളുടെ നടപടിയിൽ നിന്ന് പിൻമാറണമെന്നും വിഷയത്തിൽ ജില്ല കലക്ടർ വിഷയത്തിൽ ഇടപൊടണമെന്നും കെ. ആനന്ദ കനകം ആവിശ്യപ്പെട്ടു.
വെസ്റ്റ്ഹിൽ ജനകീയ സമര സമിതി ചെയ്യർമാൻ കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു
കൗൺസിലർ ടി. രനീഷ്, കേരള നദി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സുബീഷ് ഇല്ലത്ത്, സമര സമിതി ജനറൽ കൺവീനർ എൻ.പി. പ്രകാശൻ, വൈസ് ചെയർമാൻമാരായ ടി പി സുനിൽ രാജ് കൺവീനർമാരായ റാണി രതീഷ്, സി. സുഭീഷ്,സജിനി വിനോദ്, അരുൺ രാമദാസ് നായ്ക്, കെ.വി. രാജേഷ്, കെ. രാജീവൻ, ഡി രതീഷ്, എം. കാളിദാസൻ, കെ. മധു , പി.കെ. മാലിനി, മാലിനി സന്തോഷ്, ടി.കെ. അനിൽകുമാർ, ടി.പി.സജീവ് പ്രസാദ്, ടി. ശ്രീകുമാർ, വി.ടി. സന്തോഷ് രാജശ്രീ സന്തോഷ്, ടി.പി. പ്രേമൻ, പി. ദിനേശ് എന്നിവർ പ്രസംഗിച്ചു