കോഴിക്കോട്: നിപ പോലുളള സാംക്രമിക രോഗങ്ങള്‍ കണ്ടെത്തുന്നതിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിആര്‍ഡിഎല്‍ ലാബിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് സയിന്റിസ്റ്റ് സി (മെഡിക്കല്‍), റിസര്‍ച്ച് സയിന്റിസ്റ്റ് ബി (മെഡിക്കല്‍), ടെക്നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്‌കിങ്ങ് സ്റ്റാഫ്(ടെക്നിക്കല്‍, ജനറല്‍) തസ്തികകളില്‍ ഒരു ഒഴിവ് വീതവും ടെക്നീഷ്യന്‍ മൂന്ന് ഒഴിവുമാണ് ഉളളത്. ലാബിലേക്ക് റിസര്‍ച്ച് സയിന്റിസ്റ്റ് സി (മെഡിക്കല്‍), റിസര്‍ച്ച് സയിന്റിസ്റ്റ് ബി (മെഡിക്കല്‍), ടെക്നീഷ്യന്‍ അഭിമുഖം ഒക്ടോബര്‍ 29 ന് രാവിലെ 11 മണിക്കും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്‌കിങ്ങ് സ്റ്റാഫ്(ടെക്നിക്കല്‍), മള്‍ട്ടി ടാസ്‌കിങ്ങ് സറ്റാഫ് (ജനറല്‍) അഭിമുഖം 30 ന് 11 മണിക്കുമാണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2350200