Thursday, December 26, 2024
GeneralLatest

രാഷ്ട്രീയ-മാധ്യമ രംഗം ധാർമികത മറക്കരുത്:ഉപരാഷ്ട്രപതി


ന്യൂഡൽഹി: രാഷ്ട്രീയ-മാധ്യമ രംഗത്തെ ധാർമിക തകർച്ച രാജ്യത്തിന്റെ ജനാധിപത്യ ബഹുസ്വരതയെ തകർക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. രാഷ്ട്രീയരംഗം മൂല്യച്ചുതികളുടെ വിളനിലമായിരിക്കുന്നു. ആശയദാർശങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് പകരം പാർലമെൻറിൽ വ്യക്തിഗതമായ ഏറ്റുമുട്ടലുകളാണ് നടക്കുന്നത്. ഇത് ജനാധിപത്യത്തെ തകർക്കും. പാർലമെൻറ് എന്ന് പറയുന്നത് ചർച്ചാവേദിയാണ്.തർക്ക വേദിയാണ്. തർക്കങ്ങൾ പക്ഷേ വ്യക്തിഗതമായി മാറുന്നു. ഈ ഏറ്റുമുട്ടലിന് നേതൃത്വം നൽകുന്നവരാണ് വാർത്തകളിൽ ഇടം നേടുന്നത്. പാർലമെൻററി അച്ചടക്കം പാലിച്ച്,സഭയെയും ജനാധിപത്യത്തെയും ബഹുമാനിച്ച് സംസാരിക്കുന്നവരെ മാധ്യമങ്ങൾ കാണുന്നിലെന്നും അദ്ദേഹം പറഞ്ഞു. അച്ചടിമാധ്യമരംഗത്തെ സമഗ്ര സംഭാവനക്കുള്ള വി.കെ മാധവൻകുട്ടി മെമ്മോറിയൽ കേരളിയം പുരസ്ക്കാരം ചന്ദ്രിക എഡിറ്റർ കമാൽ വരദൂരിനും, ഇലക്ട്രോണിക്സ് മാധ്യമ രംഗത്തെ സമഗ്ര സംഭാവനാ പുരസ്ക്കാരം ഏഷ്യാനെറ്റ് ഡൽഹി എഡിറ്റർ പ്രശാന്ത് രഘുവംശത്തിനും മികച്ച മാധ്യമ റിപ്പോർട്ടിനുള്ള പുരസ്ക്കാരം മാതൃഭൂമിയുടെ അനു എബ്രഹാമിനും മികച വിഷ്വൽ മീഡിയ റിപ്പോർട്ടിനുള്ള അവാർഡ് 24 ന്യൂസ് ചാനലിലെ അലക്സ് മുഹമ്മദ് എബ്രഹാമിനും നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളിയം ചെയർമാൻ പി.വി. അബദുൾ വഹാബ് അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായിരുന്നു.


Reporter
the authorReporter

Leave a Reply