BusinessLatest

വന്ദേ ഭാരത് കൂടുതൽ സർവ്വീസുകൾ ആരംഭിക്കണം; മലബാർ ചേംബർ ഓഫ് കൊമേഴ്സ്


കോഴിക്കോട്: ബുക്കിങ്ങിലും വരുമാനത്തിലും മികവ് തെളിയിച്ച വന്ദേ ഭാരത് ട്രെയിൻ കൂടുതൽ സർവ്വീസുകൾ കേരളത്തിൽ ആരംഭിക്കണം എന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് എം.എ മെഹബൂബ്. കേരളത്തിൽ സർവ്വീസ് ആരംഭിച്ചതുമുതൽ വന്ദേ ഭാരത് തുടരുന്ന സമയനിഷ്ഠയും ഉയർന്ന വരുമാനവും അഭിനന്ദനം അർഹിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ തിരുവനന്തപുരത്ത് നിന്നും കാസർകോഡേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് സർവ്വീസിൻ്റെ ആവറേജ് ബുക്കിംഗ് 225% ആണ് . യാത്രക്കാർ കൂടുതലായി ഈ സർവ്വീസ് ഉപയോഗപ്പെടുത്താൻ സന്നദ്ധരാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അതിനാൽ യാത്രക്കാർ കൂടുതൽ ഉള്ള മംഗലാപുരം-കോയമ്പത്തൂർ റൂട്ടിൽ വന്ദേ ഭാരത് സർവീസ് തുടങ്ങണം എന്നും കൂടാതെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ഒരു സർവീസ് കൂടെ ആരംഭിക്കണം എന്നും മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസ്ഥാവനയിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.വ്യാപാര ആവശ്യങ്ങൾക്ക് പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ അതിവേഗ ട്രെയിൻ സർവ്വീസ് ഉപകാരപ്പെടുന്നുണ്ട്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും മലബാർ ചേംബർ നേതൃത്വം ആവശ്യപ്പെട്ടു.

 


Reporter
the authorReporter

Leave a Reply