Latest

അശാസ്ത്രീയമായ ലാംഡ ടെസ്റ്റ് പുന:പരിശോധിക്കണം; വെഹിക്കിൾ എമിഷൻ ടെസ്റ്റിങ്ങ് ഓണേഴ്സ് അസോസിയേഷൻ

Nano News

കോഴിക്കോട്: വെഹിക്കിൾ എമിഷൻ ടെസ്റ്റിങ്ങ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മുൻ ഗതാഗത വകുപ്പ് മന്ത്രി ഡോ.എ നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു.സംഘടന ജില്ലാ പ്രസിഡണ്ട് എ.നിഖിൽ വടകര അധ്യക്ഷം വഹിച്ചു.എൻഫോഴ്സ്മെൻ്റ് എ.എം.വി.ഐ പ്രജീഷ് മുഖ്യ പ്രഭാഷണം നടത്തി. കൃഷ്ണൻ, ജോയ്സ്, മുഹമ്മദ് കുഞ്ഞി, സുവിൻ സാഗർ, വേളി പ്രമോദ്, അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ, ഷൈജു ചെറുവത്ത് എന്നിവർ സംസാരിച്ചു.

മെഷീൻ കാലിബറേഷൻ അപ്രൂവലിനുള്ള കാലതാമസം ഒഴിവാക്കണമെന്നും അശാസ്ത്രീയമായ ലാംഡ ടെസ്റ്റ് പുനപരിശോധിക്കണമെന്നും ദൂഷ്യമായ പുക വമിച്ചു കൊണ്ട് യഥേഷ്ടം സഞ്ചരിക്കുന്നതിനെതിരെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply