Local News

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍


തൃശൂര്‍: മ്ലാവിനെ വേട്ടയാടിയ കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് നിന്ന് ഇവര്‍ മ്ലാവിനെ വേട്ടയാടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത ഉദ്യോഗസ്ഥര്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. അതേസമയം ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തന്‍ചിറ സ്വദേശികളായ രണ്ടുപേര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായും സൂചനകളുണ്ട്. ഇവരില്‍ നിന്ന് മ്ലാവിനെ വെടിവച്ച തോക്കും പ്രതികള്‍ സഞ്ചരിച്ച ജീപ്പും പിടിച്ചെടുത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Reporter
the authorReporter

Leave a Reply