General

വീണ്ടും കടുവ ആക്രമണം, മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടിച്ചു കൊന്നു


മാനന്തവാടി : വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. സ്ഥലത്തെത്തിയ മന്ത്രി കേളുവിനെതിരെ പ്രതിഷേധം. കടുവയെ കൊല്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് നാട്ടുകാർ. കടുവ കൊന്ന സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടു നൽകിയിട്ടില്ല.നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലും എന്ന് വനംമന്ത്രി. വയനാട്ടിൽ കഴിഞ്ഞ 10 വർഷത്തിനിടെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 8 പേരാണ്.


Reporter
the authorReporter

Leave a Reply