കോഴിക്കോട് :അഞ്ച് ദിനങ്ങളിലായി ആചാരാനുഷ്ഠാനങ്ങളാലും കലാ പരിപാടികളാലും നാട് ഉത്സവമാക്കിയ കൊങ്ങന്നൂർ ആശാരി കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ സമാപനം.
പ്രധാന ഉത്സവ ദിനമായ ഇന്നലെ വെള്ളാട്ടും തിറ കെട്ടിയാട്ടവും
ഭക്തി സാന്ദ്രമായി.മൂന്നാം ദിവസത്തിൽ മാതൃ സമിതി അവതരിപ്പിച്ച തിരുവാതിരക്കളിയും ക്ഷേത്രാചര കലയായ വട്ടക്കളിയും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വി കെയർ പോളി ക്ലിനിക്ക് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
പുലർച്ചെ മൂന്നു മണിയോടെ ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി 5 വേഷങ്ങളോടെ അവതരിപ്പിച്ച കണ്ഠത്ത് രാമൻ തിറയാണ് മറ്റ് കാവുകളിൽ നിന്നും ഇവിടെ വേറിട്ട് നിൽക്കുന്നത് . താലപ്പൊലി, ഭഗവതി തിറ, ഗുരുദേവൻ തിറ തുടങ്ങി ഗുളികൻ ചാന്ത് തിറ വരെ കെട്ടിയാട്ടം തുടർന്നു. 3 ദിവസങ്ങളിലായി കലാ പരിപാടികളും കെട്ടിയാട്ടക്കാരുടെ ഒറോക്കളിയും ആസ്വാദ്യകരമായി. ബാലുശ്ശേരി പനങ്ങാട് ബ്രദേർസായിരുന്നു കെട്ടിയാട്ടക്കാർ
വ്യാഴാഴ്ച രാവിലെ 11 മണിയോടെ വാളകം കൂടി സമാപനം.