Latest

കോട്ടോൽ ശ്രീ ഗുരു ഭഗവതി കാവിലെ തിറ മഹോത്സവത്തിന് കൊടിയേറി.

Nano News

പോലൂർ: കോട്ടോൽ ശ്രീ ഗുരു ഭഗവതി കാവിലെ തിറ മഹോത്‌സവത്തിന് കൊടിയേറി.

ഫെബ്രുവരി 15ന് ഉത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. 15 ന് പുലർച്ചെ ഗണപതി ഹോമം നടക്കുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് പൂജയും, കാവുണർത്തൽ. 7 മണിക്ക് കലശം പുറപ്പെടൽ 10 മണിക്ക് തുറയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ആരംഭിക്കുന്ന കലശം എഴുന്നെള്ളത്ത് കോട്ടോൽ കവിൽ എത്തിച്ചേരും. തുടർന്ന് ഉച്ചപൂജയും . 12 മണി മുതൽ ആരംഭിക്കുന്ന പ്രസാദ ഊട്ടും വെള്ളാട്ടും.6.30 ന് ദീപാരാധന തുടർന്ന് തായമ്പകയും അരിത്താലപ്പൊലിയും ഭഗവതിത്തിറയും കനലാട്ടവും ഗുരു, ഘണ്ടാകർണ്ണൻ, നാഗകാളി, മൂർത്തി, ഹനുമാൻ, കുട്ടിച്ചാത്തൻ,ഭൈരവൻ തിറകളും , തുടർന്ന് ഗുരുതി തർപ്പണം തുടങ്ങിയ പരിപാടികൾ യഥാക്രമം നടക്കും. 16 ന് രാവിലെ കൂറവലിച്ച് കുടി കൂട്ടി പിരിയുന്നതോടെ ഉത്സവാഘോഷം സമാപിക്കും.


Reporter
the authorReporter

Leave a Reply