Thursday, January 23, 2025
GeneralLocal News

റെയിൽവേ സ്റ്റേഷൻ പ്രധാന കവാടം ഓർമയാവുന്നു


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന്‍റെ അ​ട​യാ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന കെ​ട്ടി​ടം ഇ​നി ഓ​ർ​മ​യാ​വും. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​നോ​ട് ചേ​ർ​ന്ന് കോ​ഴി​ക്കോ​ട് എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത പ്ര​ധാ​ന ക​വാ​ട​വും ക്ലോ​ക്ക് ട​വ​റും അ​ട​ക്ക​മു​ള്ള കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ അ​ട​യാ​ള​മാ​യി​രു​ന്ന കെ​ട്ടി​ട​മാ​ണ് ശ​നി​യാ​ഴ്ച പൊ​ളി​ച്ചു​തു​ട​ങ്ങി​യ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നാ​യി കി​റ്റ്‌​കോ ത​യാ​റാ​ക്കി​യ 473 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ടി​ക്ക​റ്റ് കൗ​ണ്ട​റും വി​സി​റ്റേ​ഴ്സ് ലോ​ഞ്ചും ഉ​ൾ​ക്കൊ​ള്ളു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ടി​ക്ക​റ്റ് കൗ​ണ്ട​റും മ​റ്റ് ഓ​ഫി​സു​ക​ളും നാ​ലാം പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഭ​ക്ഷ​ണ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു.

2023 ഏ​പ്രി​ൽ​മു​ത​ലാ​ണ് സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ 90 ശ​ത​മാ​ന​വും പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് പു​തി​യ​കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ മു​ഖ​ച്ഛാ​യ മാ​റ്റും വി​ധ​ത്തി​ലാ​ണ് ഒ​ന്നും നാ​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​ഞ്ചു​നി​ല കെ​ട്ടി​ടം ഉ​യ​രാ​ൻ പോ​കു​ന്ന​ത്. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ ര​ണ്ട് നി​ല​ക​ളും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​ണ് വി​നി​യോ​ഗി​ക്കു​ക. ബാ​ക്കി മൂ​ന്ന് നി​ല​ക​ളും മാ​ൾ​മു​ത​ൽ മ​ൾ​ട്ടി​പ്ല​ക്സ് വ​രെ നി​ർ​മി​ക്കാ​ൻ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. നി​ല​വി​ലു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു പ​ക​രം ര​ണ്ട​ര ഇ​ര​ട്ടി അ​ധി​കം വീ​തി​യി​ലാ​ണ് പു​തി​യ ഒ​ന്ന്, നാ​ല് പ്ലാ​റ്റ്ഫോ​മു​ക​ൾ വ​രു​ന്ന​ത്. നി​ല​വി​ലു​ള്ള 10 മീ​റ്റ​ർ വീ​തി​യി​ൽ​നി​ന്ന് 26 മീ​റ്റ​ർ വീ​തി​യി​ലാ​വും പു​തി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​രു​ന്ന​ത്.

സ്റ്റേ​ഷ​ന് കി​ഴ​ക്കു​ഭാ​ഗ​ത്തെ പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. നി​ല​വി​ലു​ള്ള കോ​ർ​പ​റേ​ഷ​ൻ റോ​ഡ് പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ സ്ഥാ​ന​ത്തേ​ക്കു മാ​റും. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​വും പ്ലാ​റ്റ്ഫോ​മി​ലേ​ക്കു​ള്ള അ​നു​ബ​ന്ധ​റോ​ഡും നി​ർ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സ്ഥ​ലം ആ​വ​ശ്യ​മാ​യി​വ​രും. ഇ​തി​നാ​യാ​ണ് റോ​ഡ് കൂ​ടു​ത​ൽ കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്കു മാ​റ്റു​ന്ന​ത്.

സ്റ്റേ​ഷ​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് വ​ലി​യ​ങ്ങാ​ടി​യെ​യും ഫ്രാ​ൻ​സി​സ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യൊ​രു റോ​ഡ് നി​ർ​മാ​ണം ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. 2027 ജൂ​ണി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ്ര​വൃ​ത്തി​ക്ക് വേ​ഗ​മി​ല്ലെ​ന്ന് ആ​ക്ഷേ​പ​ത്തെ​ത്തു​ട​ർ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന്‍റെ​യും എം.​കെ. രാ​ഘ​വ​ൻ എം.​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ മാ​സ​വും അ​വ​ലോ​ക​ന​യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ആ​ദ്യ യോ​ഗം ജ​നു​വ​രി നാ​ലി​ന് ന​ട​ന്നു.


Reporter
the authorReporter

Leave a Reply