Thursday, January 23, 2025
General

ഗുണ്ടാനേതാവിനെ പൊലീസ് വെടിവെച്ച് കൊന്നു


ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാ നേതാവ് ദുരൈ (40)യെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്.

തുടര്‍ന്നാണ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം, ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.പരിക്കേറ്റ പൊലീസുകാരന്‍റെ ചിത്രം ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Reporter
the authorReporter

Leave a Reply