General

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്നേഹസ്വാതന്ത്ര്യം പദ്ധതിക്ക് തുടക്കമായി.

Nano News

കോഴിക്കോട്:കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ റീമിക്സ് മെഡിക്കൽ സെന്റർ പറമ്പിൽ ബസാർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുരുവട്ടൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും നിർധനരായ രോഗികൾക്കായുള്ള ചികിത്സ പദ്ധതിയായ സ്നേഹസ്വാതന്ത്ര്യം പദ്ധതിക്ക് തുടക്കമായി. പറമ്പിൽ ബസാറിലെ റീമിക്സ് ക്ലിനിക് പരിസരത്ത് നടന്ന ചടങ്ങിൽ എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു നിരവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.ഇതുകൂടാതെ ഞായറാഴ്ച സൗജന്യമായി പ്രവർത്തിക്കുന്ന സൺഡേ ഫ്രീ ക്ലിനിക്കിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

ചടങ്ങിൽ റീമിക്സ് ഗ്രൂപ്പിൻറെ മാനേജിംഗ് ഡയറക്ടർ റിയാസ് കോവിൽ സ്വാഗതം പറഞ്ഞു കുരുവട്ടൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ ലിനി എംകെ അധ്യക്ഷത വഹിച്ചു.

 


Reporter
the authorReporter

Leave a Reply