കോഴിക്കോട്: സാമൂഹിക ജീവകാരുണ്യ രംഗത്തു പ്രവർത്തിക്കുന്ന ജനം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഭിന്നശേഷി സംഗമവും അവാർഡ് വിതരണ സദസ്സും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ വിദ്യാ ശ്രേഷ്ഠ പുരസ്കാരം വിദ്യാഭ്യാസ – മാധ്യമ പ്രവർത്തകൻ നിസാർ ഒളവണ്ണയ്ക്കു തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നൽകി.

ജനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റാഫി പുതിയകടവ് അധ്യക്ഷത വഹിച്ചു.ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, റസിഡന്റ്സ് അസോസിയേഷൻ കോൺഫെഡറേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി എം.കെ.ബീരാൻ, കബീർ സലാല, എം.മൻസൂർ, ആർ.ജയന്ത് കുമാർ, കെ.മുഹമ്മദലി, എം.പി.അബ്ദുമോൻ, മൈഷാബി മഷൂദ്, കെ.ലൈല തൃശൂർ, വി.കെ.നിദ ഫെബിൻ തുടങ്ങിയവർ പ്രസംഗിച്ചു.













