Local News

പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

Nano News

മലപ്പുറത്ത് പിതാവിനെയും ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്.

ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ. പിന്നീട് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാൾക്കും കുഞ്ഞിനും എന്തുപറ്റി എന്ന ആശങ്കയിലാണ് കുടുംബം. യുവാവും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം.

കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് സഫീർ കുട്ടിയുമായി പോകുന്നത്. നിലവിൽ ഇയാളുടെ ഫോൺ സ്വിച്ച്​ഓഫാണ്. ബന്ധുക്കൾ നൽകിയ പരാതി പ്രകാരം തിരൂരങ്ങാടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് സഫീർ ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്.


Reporter
the authorReporter

Leave a Reply