കോഴിക്കോട് : കോർപ്പറേഷൻ്റെ കെടുകാര്യസ്ഥ കൊണ്ട് ‘സ്വാതന്ത്ര്യ സമര സേനാനി കേളപ്പജിക്ക് അപമാനമായി മാറിയ ഇംഗ്ലീഷ് പള്ളി ജംഗഷനിലെ പാർക്ക് ഉടൻ നവീകരിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പാർക്കിന് മുന്നിൽ നിൽപ്പ് സമരം നടത്തി.
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.
2018 ൽ കോർപ്പറേഷൻ സ്വകാര്യ പങ്കാളിത്വത്തോടുകുടി. ചിത്രശലഭോദ്യാനമാക്കിയ പാർക്കിലെ പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് നടത്തിപ്പ് ഉൾപ്പെടെയുള്ള എല്ലാ ചിലവും വഹിക്കാം എന്ന് വിശുദ്ധ ബിസ്നസ് കൺസൾട്ടൻ്റ് പാർട്ടർ ടി. അരുൺ ഗിരിയുമായി അന്നത്തെ മേയറും ഇന്നത്തെ MLA യുമായ തോട്ടത്തിൽ രവീന്ദ്രൻ കാരാർ ഉണ്ടാക്കി.എന്നാൽ കുറച്ച് കസേരയും പെയിൻ്റും അടിച്ച് ചുറ്റും പരസ്യ ബോർഡുകൾ സ്ഥാപിച്ച് കമ്പിനി പണമുണ്ടാക്കി എന്നല്ലാതെ പാർക്ക് പരിപാലനത്തിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ തട്ടികൂട്ട് കമ്പിനി സി.പി.എം. നേതാക്കൻമാരുടെ ബിനാമി കമ്പിനിയാണെന്ന് കെ ഷൈബു ആരോപിച്ചു. കരാർ കമ്പിനിയെ കരി പട്ടികയിൽപ്പെടുത്തി,പരസ്യ അഴിമതിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ. ഷൈബു ആവിശ്യപ്പെട്ടു.
പാർക്കിൻ്റെ സംരക്ഷണത്തിനായ് കെ. ഷൈബു ചെയർമാനായും മധു കാട്ടു വയൽ ജനറൽ കൺവീനറായും നടക്കാവ് കേളപ്പജി സംരക്ഷണ സമിതി രൂപീകരിച്ചു. ജനുവരി 7ന് മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകുന്നതിൻ്റെ ഉദ്ഘാടനം കേളപ്പജിയുടെ ശിഷ്യനും സ്വാതന്ത്ര്യ സമര സേനാനിയുമായ തായാട്ട് ബാലൻ ബാലൻ നിർവ്വഹിക്കും.
ബി.ജെ.പി. നടക്കാവ് മണ്ഡലം സെക്രട്ടറി മധു കാട്ടുവയൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി.പ്രകാശൻമുഖ്യപ്രഭാഷണം നടത്തി.മണ്ഡലം സോഷ്യൽ മീഡിയ കൺവീനർ ടി.അർജൂൻ, സഹ കൺവീനർ അരുൺ രാമദാസ് നായക്ക് ബി ജെ പി ഏരിയ പ്രസിഡണ്ടുമാരായ
പി. ശിവദാസൻ, വർഷ അർജുൻ, ടി.പി. സുനിൽ രാജ്,പി.എം. സുരേഷ്, ജനറൽ സെക്രട്ടറിമാരായ കെ. ബസന്ത്, മാലിനി സന്തോഷ്, ടി.കെ. അനിൽ കുമാർ, കെ. രാജീവ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.പി. പ്രേമൻ, റാണി രതീഷ്, മഹിള മോർച്ച മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, എം.സ്വരാജ്, ടി പി. സജീവ് പ്രസാദ്, ടി. ശ്രീകുമാർ, പി.പി. രാജു, ടി.ഇ ഗോപു, കെ.പ്രേമൻ ,ശരവണൻ മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു.