Local News

നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Nano News

കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്കു വീണു. കൊട്ടാരക്കരയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് സംഭവം. പാങ്കോട് ചാക്കപ്പന്‍ കവലയ്ക്കു സമീപം കാര്‍ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീഴുകയായിരുന്നു.

കാറിലെ യാത്രക്കാരായിരുന്ന കൊട്ടാരക്കര സ്വദേശികളായ അനില്‍, വിസ്മയ ദമ്പതിമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ വീഴുമ്പോള്‍ കിണറ്റില്‍ 5 അടി ഉയരത്തില്‍ മാത്രമായിരുന്നു വെള്ളമുണ്ടായിരുന്നത്.

ദമ്പതികള്‍ക്ക് ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. പട്ടിമറ്റം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്.അസൈനാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാര്‍ പിന്നീട് ക്രൈയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.


Reporter
the authorReporter

Leave a Reply