കോഴിക്കോട് :പറമ്പിൽ ബസാറിൽ അടച്ചിട്ട വീട് കുത്തി തുറന്ന് ഇരുപത്തഞ്ചു പവൻ മോഷ്ടിച്ച പ്രതി പിടിയിലായി. കക്കോടി സ്വദേശിയായ അഖിൽ ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി കക്കോടിയിൽ മറ്റൊരു മോഷണ ശ്രമത്തിനിടെ നാട്ടുകാർ അറിഞ്ഞതോടെ സ്വന്തം സ്കൂട്ടർ അവിടെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെ മോഷ്ടിച്ച വാഹനവുമായി പാറക്കുളം എന്ന സ്ഥലത്ത് വെച്ച് ഇയാളെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ 14 മോഷണങ്ങൾ നടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലമാണ് മോഷണം എന്നും ഇയാൾ പോലീസിനോട് പറഞ്ഞു.