Wednesday, February 5, 2025
Local News

സുപ്രീംകോടതിയുടെ താക്കീത്; 4 ഉദ്യോഗാർത്ഥികൾക്ക് നിയമനം


വയനാട്ടിലെ ഹൈസ്കൂൾ മലയാള അധ്യാപക നിയമനത്തിൽ നാല് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് പുറത്തിറക്കി. സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടിയുണ്ടായത്. അവിനാഷ് പി റാലി പിആർ, ജോൺസൺ, ഇവി ഷീമ എം എന്നിവർക്ക് ഒരുമാസത്തിനകം നിയമനം നൽകും. കഴിഞ്ഞ ഒക്ടോബറിൽ നൽകിയ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ ഉദ്യോഗാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീം കോടതി ഉത്തരവ് 10ാം തീയതിക്കുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനാണ് മുന്നറിയിപ്പ് നല്‍കിയത്. റാണി ജോര്‍ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ ഉത്തരവ് മനഃപ്പൂര്‍വം നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി നടപടി.

അവിനാശ് പി., റാലി പി.ആര്‍., ജോണ്‍സണ്‍ ഇ.വി., ഷീമ എം. എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപികമാരായി നിയമിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നത്. കേസിൽ ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകന്‍ വിവേക് ചിബും അഭിഭാഷകന്‍ ദിലീപ് പോളക്കാടും ഹാജരായി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രനും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷോങ്കാറും ഹാജരായിരുന്നു.


Reporter
the authorReporter

Leave a Reply