മലപ്പുറം: ചേളാരി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് ടീം ജൈവകർഷകൻ കെ.ടി.അനിരുദ്ധന്റെ കൃഷിയിടം സന്ദർശിച്ചു. ജൈവകൃഷി വിളവെടുപ്പ് നടന്ന പാടത്ത് വച്ച് നടന്ന ചടങ്ങിന് പ്രോഗ്രാം ഓഫീസർ രഘുവാസ് വൊളന്റിയർ ലീഡേഴ്സ് മുഹമ്മദ് ബാസിൽ, അഭിരാമി കെ.പി എന്നിവർ നേതൃത്വം നൽകി. ജൈവകൃഷി, മീൻ വളർത്തൽ, ഹരിതവള നിർമ്മാണം എന്നിവയെക്കുറിച്ച് കെ ടി അനിരുദ്ധൻ കുട്ടികൾക്ക് അവബോധം നൽകി. കുട്ടികൾ ഈറ്റക്കൊട്ട ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ശ്യാം കൃഷ്ണൻ സ്വാഗതവും കാവ്യ സജിത് നന്ദിയും പറഞ്ഞു.