വടകര:വാണിമേലിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം. ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തല നാരിടക്കാണ് . വാണിമേൽ ക്രസന്റ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെയാണ് ആറോളം നായകൾ പാഞ്ഞടുത്തത്. ഓടി രക്ഷപ്പെടുന്നതിനിടെ വിദ്യാർത്ഥിനി നിലത്ത് വീണെങ്കിലും കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്നാണ് നായകൾ പിന്തിരിഞ്ഞോടിയത്.