Art & CultureCinemaLatest

എം എസ്‌ സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ ജെ യേശുദാസിന്.


ചെന്നൈ:തമിഴ്‌നാട് സർക്കാരിൻ്റെ എം എസ്‌ സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ ജെ യേശുദാസിന്.

സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്‌നാട് സർക്കാർ പുരസ്‌കാരം സമ്മാനിക്കുന്നത്.

ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം.

2021ലെ കലൈ മാമണി പുരസ്‌കാരമാണ് സായ് പല്ലവിക്ക് ലഭിച്ചത്. 2023 ലെ കലൈമാമണി പുരസ്‌കാരം ആണ് ശ്വേതയ്ക്ക് നൽകുന്നത്. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്‌കാര വിതരണം.


Reporter
the authorReporter

Leave a Reply