കവിയും ഗാനരചയിതാവുമായ പ്രഭാ വര്‍മ്മക്ക് സാഹിത്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരമെന്ന് കരുതുന്ന സരസ്വതി സമ്മാന്‍. കെ.കെ ബിര്‍ല ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 2012 ല്‍ സുഗതകുമാരിയിലൂടെയാണ് മലയാളത്തിലേക്ക് അവസാനമായി പുരസ്‌കാരം എത്തിയത്. മലയാളത്തില്‍നിന്ന് ബാലാമണിയമ്മ, കെ അയ്യപ്പപ്പണിക്കര്‍ എന്നിവരാണ് മുന്‍പ് പുരസ്‌കാരത്തിന് അര്‍ഹരായത്.