Local News

ശബരിമല പാക്കേജ് ഓണ്‍ലൈനില്‍ ബുക്ക്‌ചെയ്യാന്‍ സൗകര്യമൊരുക്കി വിവേകാനന്ദ ട്രാവല്‍സ്

Nano News

കോഴിക്കോട്: ശബരിമല പാക്കേജ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി പ്രമുഖ യാത്രാ സംഘാടകരായ വിവേകാനന്ദ ട്രാവല്‍സ്. കേരളത്തില്‍ ആദ്യമായാണ് ശബരിമല പാക്കേജ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വരുന്നത്. വിവേകാനന്ദ ട്രാവല്‍സിന്റ് 50-ാം വാര്‍ഷിക വേളയിലാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഏറെ ഗുണപ്രദമാകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് ചെയര്‍മാനും മാനെജിംഗ് ഡയറക്ടറുമായ സി. നരേന്ദ്രന്‍ അറിയിച്ചു.

www. vivekanandatravelspltd.com എന്ന വെബ്‌സൈറ്റില്‍ കയറി ആര്‍ക്കും എപ്പോഴും എവിടെ നിന്നും വളരെ സുതാര്യമായി ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കൊറോണ കാലഘട്ടത്തില്‍ ആളുകള്‍ക്ക് ഓഫീസില്‍ കയറിയിറങ്ങാതെ തന്നെ ടിക്കറ്റ് ബുക്ക്‌ചെയ്ത് യാത്ര നടത്താവും. 50-ാം വാര്‍ഷികത്തോടനുബന്ധിച്ച ആകര്‍ഷകമായ പാക്കെജുകളോടെ മറ്റ് യാത്രകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും നരേന്ദ്രന്‍ പറഞ്ഞു


Reporter
the authorReporter

Leave a Reply