Local News

NEET എൻട്രൻസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ കാറ്റഗറി ലിസ്റ്റിൽ 14 -ാം റാങ്ക് നേടിയ ഋഷികേശിനെ ആദരിച്ചു


മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത നിർണ്ണയിക്കുന്ന NEET എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ സംസ്ഥാന തലത്തിൽ കാറ്റഗറി ലിസ്റ്റിൽ 14 -ാം റാങ്ക് നേടി നാടിന്റെ അഭിമാനമായ വളയം സ്വദേശി ശ്രീ. ഋഷികേശിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഉപഹാരം നൽകി ആദരിച്ചു.

സേവാഭാരതി വളയം – അച്ചംവീട് സ്ഥാനീയ സമിതിയ്ക്ക് വേണ്ടി ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗവും ഇന്ത്യൻ റെയിൽവേ മന്ത്രാലയം പാസ്സൻജേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാനുമായ ശ്രീ പി കെ കൃഷ്ണദാസ് പൊന്നാടയണിയിച്ച് ഉപഹാര സമർപ്പണം നടത്തി.*
*ബി.ജെ.പി സംസ്ഥാന സമിതി അംഗം ശ്രീ രാംദാസ് മണലേരി, ബി.ജെ.പി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എം മോഹനൻ മാസ്റ്റർ, ബി.ജെ.പി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. ആർ പി വിനീഷ്, സേവാഭാരതി വളയം പഞ്ചായത്ത്‌ സമിതി സെക്രട്ടറി ശ്രീ. രവീന്ദ്രൻ, ശ്രീ സി ബാബു , ശ്രീ. രാജൻ കെ, ശ്രീ സജീഷ് കെ പി, ശ്രീ മഹേശൻ എ വി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

അച്ചംവീട് നിള ഭവനത്തിൽ ശ്രീ പ്രമോദിന്റെയും ശ്രീമതി രജിഷയുടെയും മകനാണ് ഋഷികേശ്. നിരഞ്ജൻ സഹോദരനാണ്.


Reporter
the authorReporter

Leave a Reply