General

യഥാർത്ഥ വനിത ശാക്തീകരണം നടക്കുന്നത് മോദി ഭരണത്തിൽ. ശോഭാ സുരേന്ദ്രൻ


കോഴിക്കോട്:നരേന്ദ്ര മോദി സർക്കാറാണ് യഥാർത്ഥ വനിത ശാക്തീകരണം നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. മഹിള മോർച്ച കോഴിക്കോട് സിറ്റി ജില്ല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീ സമൂഹം അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കാലഘട്ടമാണ്.സ്ത്രീപക്ഷ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.പ്രതിരോധ മേഖല ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിൽ വനിതകൾക്ക് അവസരം നൽകി. സർവ്വവ്യാപിയും സർവ്വസ്പർശിയുമായ ഭരണത്തിനാണ് മോദി സർക്കാർ നേതൃത്വം നൽകുന്നത്. കേരളത്തിലെ ഇടതു- കോൺഗ്രസ്സ് നേതൃത്വം അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും മുഖമുദ്രയായി മാറി. ശബരിമലയിലെ സ്വർണ്ണപാളി വിവാദം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ചവർ അന്വേഷണത്തിന് നേതൃത്വം നൽകുന്നത് വിശ്വാസി സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.

മഹിള മോർച്ച ജില്ല അധ്യക്ഷ വിന്ധ്യ സുനിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ മിനി അനിൽ കുമാർ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ല പ്രസിഡണ്ട് കെ.പി.പ്രകാശ് ബാബു, ജനറൽ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ, സരിത പറയേരി, രമ്യ സന്തോഷ്, ദീപ ടി മണി, ചന്ദനി ഹരിദാസ്, ഉഷ പ്രകാശ്, രാജേശ്വരി അജയ് ലാൽ എന്നിവർ സംസാരിച്ചു


Reporter
the authorReporter

Leave a Reply