Local News

ക്യാരറ്റ് തിന്നത് ചോദ്യം ചെയ്തു : റാന്നിയില്‍ കടയുടമയെ വെട്ടിക്കൊലപ്പെടുത്തി

Nano News

പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ കൊലപ്പെടുത്തിയത് കടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്. അങ്ങാടി എസ്ബിഐയ്ക്ക് മുന്‍പില്‍ കട നടത്തുന്ന ചേത്തയ്ക്കല്‍ സ്വദേശിയായ അനില്‍ കുമാറിനെ (56) ആണ് വെട്ടിക്കൊലപ്പെടുത്തിത്. തിങ്കളാഴ്ച രാത്രി 10.50നായിരുന്നു സംഭവം.

പ്രതികളിലൊരാള്‍ ക്യാരറ്റ് എടുത്ത് വെറുതെ കടിച്ചത് കടയിലെ ജീവനക്കാരി മഹാലക്ഷ്മി ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിതനാക്കിയത്. പിന്നാലെ,  പ്രതികള്‍ പോയെങ്കിലും തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാന്‍ എത്തിയപ്പോഴാണ് കട ഉടമ അനിലിനെ കൊലപ്പെടുത്തിയത്.

ആക്രമണത്തില്‍  മഹാലക്ഷ്മിക്കും പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  റാന്നി സ്വദേശികളായ പ്രദീപ്, രവീന്ദ്രന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 


Reporter
the authorReporter

Leave a Reply