ന്യൂഡൽഹി: ദമൻ-ദിയുവിലെ ഇന്ത്യൻ റിസർവ് ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് കെ.കെ. സലീം രാഷ്ട്രപതിയുടെ പൊലീസ് മെഡലിനർഹനായി. ലക്ഷദ്വീപ് അമിനിയിലെ കളക്കേക്കൽ കുടുംബാംഗമായ സലീം 1999ലാണ് സബ് ഇൻസ്പെക്ടറായി സർവീസിൽ പ്രവേശിച്ചത്.
മധ്യപ്രദേശിലെ ബി.എസ്.എഫ് അക്കാദമിയിൽ നിന്ന് പ്രാഥമിക പരിശീലനവും പിന്നീട് കമാന്റോ പരിശീലനവും നേടിയ ശേഷം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ ബാധിത മേഖലകളിൽ നിരവധി ഓപ്പറേഷനുകളിൽ പങ്കുചേർന്നു. ഗുജറാത്ത് ഭൂകമ്പവേളയിൽ ഭുജ്, ബച്ചാഉ നഗരങ്ങളിലെ രക്ഷാദൗത്യങ്ങളിൽ സജീവമായിരുന്നു. ബീബി കദീജയാണ് ഭാര്യ. മകൾ അഞ്ജല.