പൂവ്വങ്ങൽ ഗണപതികുന്നിൽ വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആദിത്യ ചന്ദ്രയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭത്തിലേക്ക്. ഇതിൻ്റെ ആദ്യ ഘട്ടമായി മേത്തോട്ട് താഴത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിൽ നെല്ലിക്കോട് ഏരിയ പ്രസിഡണ്ട് സ്മിതേഷ് സ്വാഗതം പറഞ്ഞു. സുരേഷ് തിരുമംഗലത്ത് അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സെക്രട്ടറി അജയ് നെല്ലിക്കോട് വിഷയം സംബന്ധിച്ച് സംസാരിച്ചു. കൊമ്മേരി ഏരിയ സെക്രട്ടറി ലിബിജിത്ത് നന്ദി രേഖപ്പെടുത്തി. പ്രതിഷേധ പ്രകടനത്തിൽ പുതിയറ മണ്ഡലം പ്രസിഡണ്ട് ടി. പി. ദിജിൽ, ജില്ലാ കമ്മറ്റി അംഗവും, മുതിർന്ന നേതാവുമായ തിരുവണ്ണൂർ ബാലകൃഷ്ണൻ, ഷാജു മയിലാമ്പാടി, ബാബു മരക്കാട്ട്, ബിനീഷ്, റിനീഷ് നെല്ലിക്കോട് എന്നിവർ പങ്കെടുത്തു…