മംഗളൂരു: വിമാനത്തിനുള്ളില്‍ വച്ച് പുകവലിച്ച മലയാളി യുവാവിനെതിരേ കേസെടുത്ത് പൊലിസ്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുസ്തഫ ഹുസൈനെ(24)തിരെയാണ് കേസ് . അബൂദബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യുവാവ് യാത്ര ചെയ്തത്. വിമാനം മംഗളൂരുവില്‍ എത്താറായപ്പോഴാണ് ശുചിമുറിയില്‍ പോയി സിഗരറ്റ് വലിച്ചത്. വിമാന അധികൃതര്‍ നല്‍കിയ പരാതിയില്‍ ബജ്‌പെ പൊലിസാണ് കേസെടുത്തത്.