ബേപ്പൂർ: വൈദ്യുതി ബോർഡിൻ്റെ ആപ്തവാക്യമായ കേരളത്തിൻ്റെ ഊർജ്ജം എന്നത് സംസ്ഥന ഖജനാവിൻ്റെ ഊർജ്ജ സ്രോതസ്സാക്കി പിണറായി സർക്കാർ പരിവർത്തനം ചെയ്തെന്ന് ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് നാരങ്ങയിൽ ശശിധരൻ. സാധാരണക്കാരെ കൊള്ളയടിച്ചു കൊണ്ട് 6 തവണയാണ് ഈ സർക്കാർ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചത്.
കേരളത്തിൽ ജലവൈദുത പദ്ധതിയിലൂടെ കുറഞ്ഞ ചിലവിൽ ഉല്‌പാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് അമിതമായ ചാർജജ് ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്നത് ക്രൂരതയാണെന്നും അദ്ദേഹം ആരോപിച്ചു.
ബി ജെ. പി നല്ലളം ഏരിയ കമ്മറ്റി അരീക്കാട് വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി. സാബു ലാൽ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, കെ.ജെ കുമാർ, സുരേഷ് ബാബു എ.കെ,സജീഷ് കാട്ടുങ്ങൽ, സബീഷ്ലാൽ ടി, ഷിത്തു ആളത്ത്, അനൂപ് കെ.എം, ജിതേഷ് പി. കെ, ലളിത പട്ടേരി, തുടങ്ങിയവർ സംസാരിച്ചു.