Latest

പിഎഫ്ഐ ബന്ധം; നിലമ്പൂരിലും കൊണ്ടോട്ടിയിലും മഞ്ചേശ്വരത്തും വീടുകളിൽ എൻഐഎ റെയ്ഡ്


മലപ്പുറം: മലപ്പുറത്ത് നിലമ്പൂരിലും കൊണ്ടോട്ടിയിലും പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുടെ വീട്ടിൽ എൻഐഎ പരിശോധന. നിലമ്പൂരിൽ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകൾ പിടിച്ചെടുത്തു. ശരീഫ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതേസമയം, കാസർഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരിലും എൻഐഎ പരിശോധന നടത്തി. കുഞ്ചത്തൂരിലെ മുനീറിന്റെ വീട്ടിലാണ് റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. 25 ഇടങ്ങളിലാണ് റെയ്ഡ്. ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.


Reporter
the authorReporter

Leave a Reply