Friday, December 27, 2024
Latestsports

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് സുമേഷ് കോടിയത്തിന്


കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് ദേശാഭിമാനി തിരുവനന്തപുരംയൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുമേഷ് കോടിയത്ത്  അര്‍ഹനായി. പ്രമുഖ  കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്‌കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ്.
2021 ഡിസംബര്‍ 17ന്് ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച, കേരള അത്‌ലറ്റിക് മീറ്റില്‍ ലോങ്ജമ്പില്‍ ഒന്നാം സ്ഥാനം നേടുന്ന ചിത്രമാണ് സുമേഷ് കോടിയത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്്. പ്രമുഖ ഫോട്ടോഗ്രാഫര്‍മാരായ പി മുസ്തഫ, അലി കോവൂര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സി പി വിജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്.രാകേഷും പത്രക്കുറിപ്പില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കാനായി സ്വദേശിയായ സുമേഷ് കോടിയത്ത്, കുഞ്ഞിക്കണ്ണന്റേയും രമണിയുടേയും മകനാണ്. ഭാര്യ: അഖില, മകന്‍: ദ്രൗപത്.
ഒളിംപിക് അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി അവാര്‍ഡ്, പ്രേംനസീര്‍ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ്, മൂന്നുതവണ കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രഫി അവാര്‍ഡ്, കുടുംബശ്രീ സരസ് മേള അവാര്‍ഡ്, ഐഎഫ്എഫ്‌കെ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

Reporter
the authorReporter

Leave a Reply