കോഴിക്കോട് :ജില്ലയിലെ ഹയർസെക്കൻഡറി മുതൽ കോളേജ് തലം വരെയുള്ള എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ആസാദ് സേനയുടെ ശില്പശാല നടത്തി.
സംസ്ഥാനത്തെ സ്കൂൾ, കോളേജ് തലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാന സെൽ കേരള സാമൂഹിക നീതി വകുപ്പുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും ചേർന്ന് രൂപീകരിക്കുന്ന കർമ്മ സേനയാണ് ആസാദ് സേന.
വിദ്യാർത്ഥികളുടെ തന്നെ സേന ഉണ്ടാക്കി വിദ്യാർത്ഥികളിൽ ഉള്ള ലഹരി ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം.
വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജിൽ വച്ച് നടന്ന പരിശീലന പരിപാടി കോഴിക്കോട് എംപി എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. ജെഡിടി ഇസ്ലാം എജുക്കേഷൻ ഇൻസ്റ്റ്യൂഷൻ ജോയിൻ സെക്രട്ടറി അബ്ദുൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
എൻ.എസ് എസ് റീജിയണൽ ഡയറക്ടർ ഇ. ശ്രീധർ മുഖ്യാഥിതി ആയി . സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ മുഖ്യപ്രഭാഷണം നടത്തി.
ആസാദ് സേന ഹയർസെക്കൻഡറി വിഭാഗം ജില്ലാ കോർഡിനേറ്റർ സി.എ അജാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് ജില്ല ഇൻചാർജ് രംഗരാജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇടി ഐ കോഡിനേറ്റർ ഡോ. സണ്ണി എൻ എം, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. സോണി ടി എൽ, ഇസ്ലാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇസ്ലാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ഹമീദ്, ജെഡിടി പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ മാനുവൽ ജോർജ്, എൻഎസ്എസിന്റെ വിവിധ സെല്ലുകളിലെ ജില്ലാ കോഡിനേറ്റർമാരായ എസ് ശ്രീജിത്ത്, എം കെ ഫൈസൽ, ഡോ. സുരേഷ് വിഎസ്, ബിന്ദു എ, ഫസീൽ അഹമ്മദ്, പി പി ഭവിൻ, റീന എബ്രഹാം, ഷഫ്നാസ് എൻ വി എന്നിവർ സംസാരിച്ചു.
തുടർന്ന് എൻഎസ്എസ് ദേശീയ ട്രെയിനർ ബ്രഹ്മ നായകം മഹാദേവൻ പിള്ള മോഡറേറ്റർ ആയ പാനൽ ഡിസ്കഷനിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്രൻ വി , അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഉമേഷ് എ, കോഴിക്കോട് ഇംഹാൻസ് ലക്ചർ ഡോ. ജി.രാകേഷ് കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. സുബിൻ സുരേഷ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
എൻഎസ്എസ് ടെക്നിക്കൽ സെൽ ജില്ലാ കോർഡിനേറ്റർ സാദിഖ് എ എം നന്ദി പ്രകാശിപ്പിച്ചു.