കോഴിക്കോട്: എൻ.പി സി(National physique alliance)മിസ്റ്റർ കോഴിക്കോട് മത്സരത്തിൽ ക്ലാസ്സിക് ഫിസിക് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി മുക്കം സ്വദേശി റംഷിയെ തെരഞ്ഞെടുത്തു.അരക്കിണർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻ ഷിപ്പിൽ ക്ലാസിക് ഫിസിക് വിഭാഗത്തിൽ ആണ് റംഷി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.20 വർഷമായി മുക്കത്ത് ന്യൂ വേൾഡ് ജിം ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സെന്റർ സ്ഥാപനം നടത്തി വരികയാണ് റംഷി.
കഴിഞ്ഞ ഡിസംബറിൽ മുംബൈയിൽ വെച്ച് നടന്ന മിസ്റ്റർ ഒളിമ്പിയ മത്സരത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച് മത്സരിച്ച് എട്ടാം സ്ഥാനം നേടിയിരുന്നു റംഷി.
മാർച്ച് 5,6 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന മിസ്റ്റർ കേരള
മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് റംഷി.
വലിയ മുക്കത്തു വീട്ടിൽ ഹുസൈൻ മറിയകുട്ടി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ് റംഷി.