General

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Nano News

ഇടുക്കി: ഉപ്പുതറയില്‍ അയല്‍വാസികള്‍ മര്‍ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം സ്വദേശി ജനീഷാണ് (43) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയല്‍വാസിയായ ബിബിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ചാണ് ജനീഷിനെ മര്‍ദിച്ചത്.
മര്‍ദനമേറ്റ് അവശനിലയില്‍ കിടന്ന ജനീഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.


Reporter
the authorReporter

Leave a Reply