LatestPolitics

കോഴിക്കോട് കോർപറേഷന് എതിരായുള്ള എൻ. ഡി എ കുറ്റപത്രം പുറത്തിറക്കി

Nano News

കോഴിക്കോട് :വികസനമുരടിപ്പും അഴിമതിയുമാണ് അഞ്ചുവർഷത്തെ കോർപ്പറേഷൻ ഭരണത്തിൻ്റെ മുഖമുദ്ര.
മേയറെ നോക്കുകുത്തിയാക്കി ഡെപ്യൂട്ടി മേയറുടെ അഴിമതി ഭരണമാണ് നടന്നത്. സി.പി.എമ്മിന് അഴിമതിയുടെ വലിയ ഗുണം ലഭിച്ചു. കോർപ്പറേഷൻ്റെ അനാസ്ഥയുടെ ഫലമായി കേന്ദ്ര സഹായം പൂർണമായും ഉപകാരപ്രദമാക്കാൻ സാധിച്ചില്ല. പാവപ്പെട്ടവരുടെ കഴുത്തിന് പിടിക്കുന്ന ഭരണ സമിതി വൻകിടക്കാരെ സഹായിക്കുകയാണ് ചെയ്തത്. കോർപ്പറേഷന് യു.ഡി.എഫ് മൗനപിന്തുണ നൽകി. എൻ.ഡി.എ ഭരണം വന്നാൽ 45 ദിവസത്തിനകം വികസന രേഖയുടെ ബ്ലൂ പ്രിൻ്റ് ഇറക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ്- യു.ഡി.എഫ് സഖ്യമുണ്ട്. പല ഡിവിഷനിലും യു.ഡി.എഫ് പ്രവർത്തനം മരവിപ്പിച്ചിരിക്കുകയാണ്. വർഗീയ ശക്തികളുമായി ചേർന്നാണ് രണ്ട് മുന്നണികളും മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫിന് പരസ്യ സഖ്യവും എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫിന് രഹസ്യ സഖ്യവുമുണ്ട്. കോർപ്പറേഷനിൽ ഭരണമാറ്റമുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും കോഴിക്കോട് കോർപറേഷനെതിരെ ഉള്ള എൻ. ഡി. എ കുറ്റപത്രം പുറത്തിറക്കി കൊണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ ബി. ജെ. പി ജില്ലാ അധ്യക്ഷൻ അഡ്വ. കെ. പി. പ്രകാശ് ബാബു, ദേശീയ കൌൺസിൽ അംഗം കെ. പി. ശ്രീശൻ മാസ്റ്റർ, ബി. ജെ.പി സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ. വി. കെ. സജീവൻ, സംസ്ഥാന കൌൺസിൽ അംഗം പി. രഘുനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി. വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ്, ബി. ഡി. ജെ. എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ശശിധരൻ പയ്യാനക്കൽ തുടങ്ങിയവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply